Breaking...

9/recent/ticker-posts

Header Ads Widget

സിസ്റ്റര്‍ എലൈറ്റ് മറ്റപ്പള്ളി സിഎംസി യെ മറ്റപ്പള്ളില്‍ കുടുംബയോഗം ആദരിച്ചു.



സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി 40ല്‍ പരം വര്‍ഷങ്ങള്‍ സ്തുത്യര്‍ഹസേവനം നടത്തിയ സിസ്റ്റര്‍ എലൈറ്റ് മറ്റപ്പള്ളി സിഎംസി യെ മറ്റപ്പള്ളില്‍ കുടുംബയോഗം  ആദരിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് സിസ്റ്ററിന് ഈ അവാര്‍ഡ് സി. ബി.സി ഐ സമ്മാനിച്ചത്. കുടുംബയോഗം പ്രസിഡന്റ് മൈക്കിള്‍ സിറിയക് മറ്റപ്പള്ളിയുടെ അധ്യക്ഷതയില്‍  ചെമ്പിളാവ് ചെറുപുഷ്പം പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി ഫാ.റോബിന്‍സ് കുഴികോടില്‍ മെമെന്റൊയും പൊന്നാടയും നല്‍കി ആദരിച്ചു. രക്ഷാധികാരി ഫാ. വിക്ടര്‍ മറ്റപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന വരെയും ഈ വര്‍ഷം വിവാഹ ജീവിതത്തില്‍ പ്രവേശിച്ചവരെയും വിവാഹത്തിന്റെ  രജത  ജൂബിലി ആഘോഷിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. ജോസഫ് എബ്രഹാം കുഴികോടില്‍, ജയ്‌സണ്‍ ജോസഫ് കുഴികോടില്‍,ജോസ് മനക്കലയ്യാട്ട്,സിസ്റ്റര്‍ എലൈറ്റ് സി എം സി,ബെന്നിച്ചന്‍ പി ഐ പെരുമ്പള്ളില്‍, എബ്രഹാം ജോര്‍ജ് മനക്കലയ്യാട്ട്,തങ്കച്ചന്‍ പി എം പെരുമ്പള്ളില്‍,  സിസ്റ്റര്‍ ഷെറിന്‍ പെരുമ്പള്ളില്‍,സിസ്റ്റര്‍ മേരി നിരപ്പേല്‍ എന്നിവര്‍  പ്രസംഗിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍