Breaking...

9/recent/ticker-posts

Header Ads Widget

'സര്‍ഗമാധുരി' കലാസാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ളാലം ബ്ലോക്ക് കലാ സാംസ്‌കാരിക വേദിയുടെയും വനിതാ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  'സര്‍ഗമാധുരി' കലാസാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി കണ്‍വീനര്‍ പി.വി. തങ്കപ്പന്‍ പണിക്കര്‍ സ്വാഗതം ആശംസിച്ചു. ളാലം ബ്ലോക്ക് പ്രസിഡന്റ് ബേബി തോമസ് പാമ്പാറ അധ്യക്ഷത വഹിച്ചു.സംഗീതം, കവിതാലാപനം, നൃത്തം, സംഘഗാനം തുടങ്ങിയ കലാപരിപാടികളില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്തു. കഥ, കവിത, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങള്‍ ജില്ലാതലത്തിലാണ് സംഘടിപ്പിക്കുന്നത്.ളാലം ബ്ലോക്ക് പരിധിയിലെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ വിവിധ ഗ്രാമപഞ്ചായത്ത് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വനിതാവേദി കണ്‍വീനര്‍ എ.കെ. അമ്മിണി കലയത്തോലില്‍ നന്ദി രേഖപ്പെടുത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍