സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ വേദഗിരി സ്വദേശിനി ജോബിന ജോണിയ്ക്ക് ജന്മനാട് യാത്രാമൊഴിയേകി.ജോബിനയുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വേദഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു.ഒക്ടോബര്‍ 2 ന് വാഹനാപകടത്തില്‍ സൗദി ആരോഗ്യമന്ത്രാലത്തില്‍ ജീവനക്കാരായിരുന്ന ജോബിന ഉള്‍പ്പെടെ നാല് നഴ്‌സുമാരും, സൗദി പൗരനായ ഡ്രൈവറുമടക്കം 5 പേരാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച മൃതദേഹം തുടര്‍ന്ന് കുറുമുള്ളൂരിലെ വീട്ടിലേക്ക് എത്തിച്ചു.
ഉച്ചകഴിഞ്ഞ് വേദഗിരി സെന്റ് മേരീസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചു. വീട്ടിലും ദേവാലയത്തിലും വന്‍ ജനാവലിയാണ് ജോബിനക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സംസ്‌കാര ശുശ്രൂഷകള്‍ക്ക് വികാരി ഫാ. പോള്‍ പാറയ്ക്കല്‍ പ്രധാന കാര്‍മികത്വം വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മുന്‍ എം.പി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്‍ വിജേഷ്, പഞ്ചായത്ത് അംഗം ബിജു പഴയപുരയ്ക്കന്‍ ,കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബേബി കെ ജോസഫ് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.. ജോബിനയുടെ ഒപ്പം അപകടത്തില്‍ മരിച്ച മൂന്നാര്‍ സ്വദേശിയായ നഴ്‌സ് വിജയലക്ഷ്മി ജഗദീഷിന്റെ മൃതദേഹം ചെന്നൈ വഴി നാട്ടിലെത്തിച്ചു. അപകടത്തില്‍ മരണമടഞ്ഞ കിടങ്ങൂര്‍ മറ്റത്തില്‍ ജയ്‌സി മോള്‍ മാത്യുവിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.





0 അഭിപ്രായങ്ങള്‍