Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പ് നടത്തി



കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഔദ്യോഗിക ജോലികള്‍ക്കൊപ്പം മറ്റുള്ളവര്‍ക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍കോമഡോര്‍ ഡോ.പോളിന്‍ ബാബു, പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി.അഭിലാഷ്, കിടങ്ങൂര്‍ എസ്.എച്ച്.ഒ കിഷോര്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍