Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ രണ്ടാമത് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.



കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ രണ്ടാമത് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. 2026 -27 അദ്ധ്യയന വര്‍ഷത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ് എസിന്  അനുവദിച്ച NSS യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ.സൈമണ്‍ പുല്ലാട്ട് നിര്‍വഹിച്ചു.നോട്ട് ഫോര്‍ മീ,ബട്ട് ഫോര്‍ യൂ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന NSS-ന്റെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്കുവേണ്ടി കൂടുതല്‍ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളായി  കുട്ടികള്‍ മാറട്ടെയെന്ന് ഫാദര്‍ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് മുഖ്യപ്രഭാഷണം നടത്തി ബ്‌ളോക്ക് പഞ്ചായത്ത് മെംബര്‍ ബോബി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ദീപു തേക്കുംകാട്ടില്‍, NSS കുറവിലങ്ങാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ ഡോ സിന്ധു റാണി പി.ജെ., ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍,പിടിഎപ്രസിഡന്റ് സുനില്‍ തോമസ്,എംപിടിഎ പ്രസിഡന്റ് ലിന്‍സി ജോഷി, പ്രോഗ്രാം ഓഫീസര്‍മാരായ ജോസഫ് തോമസ്, ഡെന്‍വി റ്റോം,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. NSS വോളന്റിയര്‍മാരുടെ കലാപരിപാടികളും  നടന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍