Breaking...

9/recent/ticker-posts

Header Ads Widget

വിന്‍സെന്റ് ഡി പോള്‍ പാലാ ഏരിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒമ്പതാമത് തിരുക്കുടുംബ സംഗമം സംഘടിപ്പിച്ചു.



വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് വിന്‍സെന്റ് ഡി പോള്‍ പാലാ ഏരിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒമ്പതാമത് തിരുക്കുടുംബ സംഗമം സംഘടിപ്പിച്ചു. പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളിലെ സന്യാസിനികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന വയോജനങ്ങളും കുട്ടികളും സംഗമത്തില്‍ ഒത്തുചേര്‍ന്നു. ളാലം പഴയ പള്ളി പാരിഷ് ഹാളില്‍ നടന്ന സംഗമം പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം.ജെ. ഉദ്ഘാടനം ചെയ്തു. 


ഫെഡറിക് ഓസാനം അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.തങ്കച്ചന്‍ കാപ്പില്‍, ഷാജി സിറിയക്, സിസ്റ്റര്‍ ജോസ്മിത ജോയി കൊല്ലിയില്‍, ഫാ. ജോര്‍ജ് , ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു. സന്തോഷ് മരിയസദനം സമ്മാനദാനം നിര്‍വഹിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ കലാപരിപാടികള്‍ അവതരപ്പിച്ചു സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും വേദിയാവുകയായിരുന്നു തിരുകുടുംബ സംഗമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍