സമൂഹത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്ന അഴിമതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന് തച്ചങ്കരിക്കെതിരെ നിയമ പോരാട്ടം നടത്തിയ അലക്സാണ്ടര്‍ കുരുവിള കരിവേലിത്തറ, ബോബി കുരുവിള കരിവേലിത്തറ എന്നിവര്‍ പറഞ്ഞു. പാലാ പീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ടോമിന് തച്ചങ്കരിയുമായി അവര്‍ക്കുണ്ടായ ദുരനുഭവങ്ങളെപ്പറ്റിയും നിയമ പോരാട്ടത്തെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതികള്‍ മാത്രമല്ല,അതിലും എത്രയോ മടങ്ങ് അഴിമതികള്‍ ബിനാമി ഇടപാടുകളിലൂടെ നടക്കുന്നു.ഇത്തരം അഴിമതികള്‍ പുറത്ത് കൊണ്ടുവരാനും സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറഞ്ഞു.രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്,ജയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സഹോദരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. വി എം അബ്ദുള്ള ഖാന്,ടോം നെല്‍സണ്‍,ബാലകൃഷ്ണന് വള്ളിച്ചിറ, പ്രൊഫ.ജോസഫ് അഗസ്റ്റിന്,എന്‍ കെ രാജു,അഗസ്റ്റിന് വൈദ്യര് എന്നിവര്‍ പ്രസംഗിച്ചു.




0 അഭിപ്രായങ്ങള്‍