രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂരില്‍ പഥസഞ്ചലനം നടന്നു. 1925 ലെ വിജയ ദശമിദിനത്തില്‍ സ്ഥാപിതമായ RSS ന്റെ 101-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഥ സഞ്ചലനവും സമ്മേളനവും നടന്നത്. ഗണവേഷ ധാരികളായ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥസഞ്ചലനം ചെമ്പിളാവില്‍ നിന്നും ആരംഭിച്ച് കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന നടന്ന സമ്മേളനത്തില്‍ കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ VJ രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. RSS കോട്ടയം വിഭാഗ് സത് ഭാവനാ സംയോജക് എം നാരായണന്‍ പ്രഭാഷണം നടത്തി . ലോകനാഥ് നമ്പൂതിരി , ഗീത സുരേഷ്, വേലായുധന്‍ നായര്‍ എന്നിവരില്‍ നിന്നും വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കേസരി വാരിക പ്രചരണ പരിപാടിയും നടന്നു.





0 അഭിപ്രായങ്ങള്‍