Breaking...

9/recent/ticker-posts

Header Ads Widget

പല്ലാട്ട് ബ്രഹ്‌മദത്തനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് അനുസ്മരണ സമ്മേളനം നടന്നു.



പാലാക്കാരുടെ സ്‌നേഹ ഭാജനമായിരുന്ന ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്‌മദത്തനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് അനുസ്മരണ സമ്മേളനം നടന്നു.പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന  അനുസ്മരണ സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ജോസ് K മാണി MP  പല്ലാട്ട് ബ്രഹ്‌മദത്തന്റ ഫോട്ടോ അനാഛാദനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ അധ്യക്ഷയായിരുന്നു. പാലായുടെ അഭിമാനമായിരുന്ന പല്ലാട്ട് ബ്രഹ്‌മദത്തന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും അനുസ്മരിക്കുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആനപ്രേമികളും പങ്കെടുത്തു.  ബിജു കൊല്ലപ്പള്ളി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് പല്ലാട്ട് ബ്രഹ്‌മദത്തനുമായി ബന്ധപ്പെട്ട സ്‌നേഹ സ്മരണകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് വിവിധ വ്യക്തികള്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. പുത്തൂര്‍ പരമേശ്വരന്‍ നായര്‍ സ്വാഗതവും അഡ്വ രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു. ബ്രഹ്‌മദത്തന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്മരണകളും പങ്കുവയ്ക്കുന്നതോടൊപ്പം ആനയെ ദീര്‍ഘകാലം പരിപാലിക്കുകയും പരിചരിക്കുകയും ചെയ്ത ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ആനയുടെ ക്ഷേമത്തിനും പരിചരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സേവനങ്ങളെ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. പാലാ നഗരസഭാംഗങ്ങള്‍, ആനപ്രേമികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അനുസ്മരണ സമ്മേളനം ബ്രഹ്‌മദത്തനോടുള്ള  നാടിന്റെ സ്‌നേഹവും അപ്രതീക്ഷിത വേര്‍പാടിലുള്ള ദുഖവും പ്രകടിപ്പിക്കാനുള്ള വേദിയായി മാറി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍