വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത പ്രദക്ഷിണ വഴിയുടെ സമര്‍പ്പണം നടന്നു. സമര്‍പ്പണ സമ്മേളനം ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ എംഎല്‍എ നാട്ടകം സുരേഷ് പ്രദക്ഷിണ വഴി സമര്‍പ്പണം നിര്‍വഹിച്ചു. തന്ത്രി ജിതിന്‍ ഗോപാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷനായിരുന്നു. ക്ഷേത്രം പ്രസിഡണ്ട്.സന്തോഷ് കിടങ്ങയില്‍, കണക്കാരീ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് ,ക്ഷേത്രം വൈസ് ചെയര്‍മാന്‍ ശ്യാം വി.ദേവ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സത്യദാസ് പൂവംനില്‍ക്കുന്നതില്‍, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ജഗദമ്മ ബാലകൃഷ്ണന്‍, ക്ഷേത്രം വൈസ് പ്രസിഡണ്ട് രാജന്‍ പാലത്തടത്തില്‍ എന്നാവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കലിഞ്ഞാലി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു.




0 അഭിപ്രായങ്ങള്‍