ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സംവിധാനം റേഷന്‍ മേഖലയെ തകര്‍ക്കുമെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ എക്‌സ് എംഎല്‍എ പറഞ്ഞു. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് സജി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാടന്‍, ജില്ലാ പ്രസിഡന്റ് ജോസ് ചെരുവില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോമിച്ചന്‍ പഴേമഠം, താലൂക്ക് രക്ഷാധികാരി അഡ്വ. സന്തോഷ് മണര്‍കാട്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ്, സന്തോഷ് കുര്യത്ത്, വി.പി. ഇബ്രാഹിം, ജോബി രാജു, പി.ടി. ബഷീര്‍, കെ.പി. ശശിധരന്‍ നായര്‍, കെ.എ. സെബാസ്റ്റ്യന്‍, ടി.എസ്. പ്രകാശന്‍, ഷിബു ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റേഷന്‍ വ്യാപാരികളില്‍നിന്ന് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ്, പാലാ നഗരസഭ കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ ജെ. പനയ്ക്കല്‍, സന്തോഷ് കുര്യത്ത് , പയസ് മാണി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.





0 അഭിപ്രായങ്ങള്‍