Breaking...

9/recent/ticker-posts

Header Ads Widget

പാല ളാലം പഴയ പള്ളിയില്‍ തിരുക്കുടുംബ സംഗമം സംഘടിപ്പിക്കുന്നു.



സെന്റ് വിന്‍സെന്റ്  ഡിപോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് പാല ളാലം പഴയ പള്ളിയില്‍ തിരുക്കുടുംബ സംഗമം സംഘടിപ്പിക്കുന്നു. പാലാ ഏരിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍  ഇരുപതാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ഒമ്പതാം തിരുകുടുംബ സംഗമം നടക്കുന്നത്.  പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം. ജെ സംഗമം ഉദ്ഘാടനം ചെയ്യും. പാലാ രൂപതയുടെ കീഴിലുള്ള വൈദികരും സന്യസ്തരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.  കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും  നടക്കും. പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ സിസ്റ്റേഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന 550-ല്‍ പരം വയോജനങ്ങളം 600 പരം കുട്ടികളം സംഗമത്തില്‍ ഒത്തുചേരും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ജിജു ആണ്ടിട്ട മുറിയില്‍, തങ്കച്ചന്‍ കാപ്പന്‍, ജോഷി വട്ടക്കുന്നേല്‍, ഐജു പൂത്തോട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍