Breaking...

9/recent/ticker-posts

Header Ads Widget

ജയ്‌സി മോള്‍ മാത്യുവിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.



സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ കിടങ്ങൂര്‍ മറ്റത്തില്‍ ജയ്‌സി മോള്‍ മാത്യുവിന്   ബന്ധുമിത്രാദികളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.   സംസ്‌കാര ശുശ്രൂഷകള്‍  കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു. ഒക്ടോബര്‍ 2 ന് സൗദി അറേബ്യ യിലുണ്ടായ  വാഹനാപകടത്തിലാണ് കിടങ്ങൂര്‍ മറ്റത്തില്‍ ഫ്രെഡിയുടെ ഭാര്യ ജയ്‌സി മോള്‍ മരണമടഞ്ഞത് സൗദി ആരോഗ്യമന്ത്രാലത്തില്‍ ജീവനക്കാരായിരുന്ന ജയ്‌സി മോള്‍ ഉള്‍പ്പെടെ  നാല് നഴ്‌സുമാരും, സൗദി പൌരനായ ഡ്രൈവറുമടക്കം 5 പേരാണ് മരണ മടഞ്ഞത്.  ബുധനാഴ്ച  പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച മുതദേഹം തുടര്‍ന്ന് കിടങ്ങൂരിലെ  വീട്ടിലേക്ക് എത്തിച്ചു. നിരവധിയാളുകളാണ് അന്ത്യാഞ്ജലി യ ര്‍പിക്കാന്‍  വീട്ടിലെത്തിയത്  വീട്ടിലെ ശുശ്രൂഷകള്‍ക്ക് കോട്ടയം രൂപതാ മുന്‍ വികാരി ജനറാള്‍ മോണ്‍ മാത്യു ഇളപ്പാനി നേതൃത്വം നല്‍കി.  വീട്ടിലും കിടങ്ങൂര്‍ സെന്റ് മേരീസ് ദേവാലയത്തിലും  വന്‍ ജനാവലിയാണ് ജയ്‌സി മോള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി മോന്‍സ് ജോസഫ് ,  ഫ്രാന്‍സിസ് ജോര്‍ജ് എംപി, മുന്‍ എംപി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് , സ്റ്റീഫന്‍ ജോര്‍ജ് Ex MLA,  തുടങ്ങിയവര്‍  അന്തിമോപചാരമര്‍പ്പിച്ചു വൈദികരും സന്യസ്തരും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി ആളുകളും പങ്കെടുത്തു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍