സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനകീയസംഗമം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ LPB സ്‌കൂളില്‍ നടന്ന സംഗമം മാധ്യമ പ്രവര്‍ത്തകന്‍ MV നികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയവല്‍ക്കരണവും മാധ്യമ താല്‍പര്യങ്ങളും' എന്ന വിഷയത്തെക്കുറിച്ച് എം.വി. നികേഷ് കുമാര്‍ പ്രഭാഷണം നടത്തി. ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ പി.എന്‍. ബിനു അധ്യക്ഷന്‍ ആയിരുന്നു സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. ജോസഫ്, ഏരിയ പ്രസിഡന്റ് വി.സി. ചന്ദ്രാജി, പി.കെ. മോനപ്പന്‍, കെ.എസ്. ജയന്‍, പി.സി. ദേവദാസ്, എം.ആര്‍. രശ്മി, രാജി പി. ജോയ്, കെ.ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ സ്വാധീനവും മാധ്യമങ്ങളുടെ താല്‍പര്യങ്ങളും ജനകീയ സംഗമം ചര്‍ച്ച ചെയ്തു.





0 അഭിപ്രായങ്ങള്‍