കിടങ്ങൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കും, വിവിധ കര്‍മ്മ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. കട്ടച്ചിറ ഹോട്ടല്‍ ചില്ലീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ .തോമസ്‌കുട്ടി ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്‍ര്‌സ് അസോസിയേഷന്‍ കിടങ്ങൂര്‍ യൂണിറ്റ് പ്രസിഡണ്ട് ബിജു ജോണ്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോബി തോമസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ ,കോട്ടയം ജില്ല വര്‍ക്കിങ് ജനറല്‍ സെക്രട്ടറി എബി സി. കുര്യന്‍. എന്നിവ ആശംസകള്‍ നേര്‍ന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റലുമായി സഹകരിച്ച് അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഉള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍, തുടങ്ങിയ വിവിധ പദ്ധതികളാണ് ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ അസോസിയേഷന്‍ നടപ്പാക്കുന്നത്. യൂണിറ്റ് സെക്രട്ടറി, കെ.കെ.വിനു , ട്രഷറര്‍, തോമസ് തറപ്പേല്‍, വൈസ് പ്രസിഡണ്ട് ,ഗിരീഷ് ഇലവുങ്കള്‍, ജോ. സെക്രട്ടറി, മനോജ് പുളിക്കല്‍, കമ്മിറ്റി മെമ്പര്‍മാരായ, K.K.സജി, സൈമണ്‍ പല്ലോന്നില്‍ , K.K സിറിയക് ,രവീന്ദ്രന്‍ പി. പി .എന്നിവര്‍ നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍