കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കിടങ്ങൂര്‍ മണ്ഡലം വാര്‍ഷിക സമ്മേളനം പി.കെ.വി. ലൈബ്രറി ഹാളില്‍ നടന്നു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. മണിലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.കെ. സുരേന്ദ്രന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എം.കെ. രാമചന്ദ്രന്‍, ഗംഗാദേവി ടി.പി., സോമശേഖരന്‍ നായര്‍, പി.എന്‍., സിറിയക് ഐസക് . ജോസഫ് കൊല്ലറാത്ത്, കെ.എം. രാധാകൃഷ്ണന്‍ നായര്‍, സിജോ ജോസഫ്, ദീപു തേക്കുംകാട്ടില്‍, ബോബി തോമസ്, പ്രൊഫ. മേഴ്‌സി ജോണ്‍ മൂലക്കാട്, ലിസമ്മ ഫിലിപ്പ്, എം. ഷീനാ ജോസഫ്, സതീഷ് കുമാര്‍ ശ്രീനിലയം, ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ ആര്‍. തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മോഹന്‍ ഡി. വള്ളോപ്പള്ളി, സജീവ് കെ.ടി., രാജു തിരുമംഗലം, മേരി പി.പി., എം.കെ. സനല്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍