മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വാകമരം വെട്ടി മാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടിയുമായി KSEB.കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ മോനിപ്പളളി വളവിനുസമീപം മേക്കാട്ടുപടിയില് പഴയ മണര്‍കാട് റോഡരികിലാണ് കൂറ്റന്‍ വാകമരം അപകട ഭീഷണി ഉയര്‍ത്തുന്നത്. റോഡരികിലെ പഴയ തോടിനോടു ചേര്‍ന്ന് 40 അടിയോളം ഉയരമുള്ള വാക മരത്തിന്റെ ഒരുവശം മണ്ണിനു മുകളിലാണ്.കനത്ത കാറ്റു വീശിയാല്‍ റോഡിലേക്ക് മറിഞ്ഞു വീഴാനിടയുള്ള മരം സമീപത്തെ വീടുകള്‍ക്കും ഭീഷണിയാണ്. മരം KSEB ലൈനിലേക്ക് വീണ് വൈദുതി പോസ്റ്റുകളടക്കം തകരാനുള്ള സാധ്യത പരിഗണിച്ച് PWD യ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ റോഡ് പഞ്ചായത്തിന്റെ അധീനതയിലാണെന്നും PWDഅധികൃതര്‍ വ്യക്തമാക്കി. പഞ്ചായത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മരം വെട്ടുവാന്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തില്‍ വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കാന്‍ KSEB നടപടി സ്വീകരിക്കുകയായിരുന്നു. അടുത്തിടെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനു സമീപം മരം വീണ് പോസ്റ്റുകള്‍ തകര്‍ന്ന് KSEB യ്ക്ക് വലിയ നഷ്ടം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ആവര്ത്തിക്കാതിരിക്കാനാണ KSEB മുന്‍കൂട്ടി വൈദുതി ലൈന്‍ മാറ്റുന്നത്. മരം വെട്ടിനീക്കിയില്ലെങ്കില്‍ കനത്ത മഴയും കാറ്റുമുണ്ടാവുമ്പോള് മറിഞ്ഞു വീണ് സമീപത്തെ വീടുകള്‍ക്കും അപകടമുണ്ടാകാനിടയുണ്ടെന്നും അടിയന്തിര സാഹചര്യം പരിഗണിച്ച് അധികൃതരില്‍ നിന്നും വേഗത്തില്‍ നടപടിയുണ്ടാകണമെന്നും സമീപവാസിയും മുന്‍ KSEB എന്‍ജിനീയറും SNDP ശാഖായോഗം പ്രസിഡന്റുമായ KK വിജയകുമാര്‍ പറഞ്ഞു. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടി നീക്കാന്‍ ജില്ലാ കളക്ടര്‍ തന്നെ നിര്‍ദ്ദേശം നല്‍കാറുളള സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.





0 അഭിപ്രായങ്ങള്‍