അനശ്വരകവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയ്ക് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് കിടങ്ങൂര്‍ കള്‍ച്ചറല്‍ മൂവ്‌മെന്റിന്റെയും പി.കെ.വി. വനിതാ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാട്ടുകൂട്ടം പരിപാടി സംഘടിപ്പിച്ചു . വയലാറിന്റെ കവിതകളും ചലച്ചിത്ര-നാടക ഗാനങ്ങളും ആലപിച്ചുകൊണ്ടായിരുന്നു ഗാനാര്‍ച്ചന.
ലൈബ്രറി രക്ഷാധികാരി എന്‍.എസ്. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗം കള്‍ച്ചറല്‍ മൂവ്‌മെന്റ് കണ്‍വീനര്‍ പി. രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. മെല്‍ബി ജേക്കബ്, ലൈബ്രറി സെക്രട്ടറി ഷീലാറാണി, ലൈബ്രേറിയന്‍ ജ്യോതി സിനു, ഗോപിനാഥ് കട്ടണശ്ശേരി, പി.കെ. രാജന്‍, ബിനു ഇ.ബി., വിശ്വംഭരന്‍ വൈക്കത്തുശ്ശേരി, രാജേന്ദ്രന്‍ ഇടമന, റിജോ ജോസ്, ഗൗരി എസ്. നായര്‍, സന്തോഷ് തൈപ്പറമ്പില്‍, ഗോപിനാഥന്‍ നായര്‍, ജോസ് പനന്താനത്ത്, ബാബുരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍