മുന്‍ മന്ത്രിയും പാര്‍ലമെന്റംഗവും ഭരണഘടനാ രൂപീകരണ സമിതി അംഗവുമായിരുന്ന യശ:ശരീരനായ പി.ടി. ചാക്കോയുടെ സ്മരണാര്‍ത്ഥം PT ചാക്കോ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണി മുക്കം അധ്യക്ഷത വഹിച്ചു.മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസ സ്റ്റഡി സെന്ററിനുള്ള പുരസ്‌കാരം പാലാ ബ്രില്യന്റിനും മികച്ച ഹയര്‍ സെക്കന്ററി സ്‌കൂളിനുള്ള പുരസ്‌കാരം പാല ചാവറ പബ്ലിക് സ്‌കൂളിനും സമര്‍പ്പിച്ചു.പ്രവാസി വ്യവസായം, ടൂറിസം വ്യവസായം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.മാണി സി. കാപ്പന്‍ എം.എല്‍.എ., മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.. കെ.എ. ബാബു, ദിനേശന്‍ ഭാവന, ജോസ് ആറാത്തുംപള്ളി, സുരേഷ് ബാബു, അഡ്വ. പി.പി. ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




0 അഭിപ്രായങ്ങള്‍