Breaking...

9/recent/ticker-posts

Header Ads Widget

റോഡ് ശുചീകരണം നടത്തി.



മറ്റക്കര - പട്യാലിമറ്റം ഒന്നാം വാര്‍ഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ റോഡ് ശുചീകരണം നടത്തി. പാദുവ ജഗ്ഷനില്‍ പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഉഷാ ഷാജി നിര്‍വ്വഹിച്ചു. ജാഗ്രതാ സമിതി കണ്‍വീനര്‍ അഡ്വ.ടി പി പ്രദീപ്കുമാര്‍ അധ്യക്ഷനായിരുന്നു. ഹരിതകര്‍മ്മസേനാംഗം ശ്രീജ, ജാഗ്രതാ സമിതി കമ്മറ്റിയംഗങ്ങളായ സുശീല രഘുനാഥ്, രഗ്‌നമ്മ, മുന്‍ പഞ്ചായത്ത് മെമ്പര്‍ സജിതാ അജി, വിനോദ് തികിടിയേല്‍   തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീജ മനോജ്, രഗ്‌നമ്മ സാബു, എബ്രഹാം ജോര്‍ജ്ജ്, ജിത്തു, ഉഷാ ജയന്‍, സരസ്വതി കൃഷ്ണന്‍കുട്ടി, രാജമ്മ ഗോപി, ധനുഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പട്യാലിമറ്റം വാര്‍ഡിലെ എല്ലാ വഴികളും ശുചീകരിച്ച്  ചെടികള്‍ വച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് വിജയദശമി ദിനത്തില്‍ പാദുവാ മുതല്‍ കീപ്പച്ചാംകുഴി വരെയുള്ള റോഡിന്റെ ഇരുവശവും കാടുകള്‍ വെട്ടിത്തെളിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. കുടുംബശ്രീ,ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  പരിപാടിയില്‍ പങ്കുചേര്‍ന്നു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍