രാഷ്ട്രീയ സ്വയം സേവക സംഘം കുറിച്ചിത്താനം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവം നടന്നു. 1925 ലെ വിജയ ദശമിദിനത്തില്‍ സ്ഥാപിത മായ RSS ന്റെ 101-ാം ജന്മവാര്ഷിക ദിനത്തോടനു ബന്ധിച്ച് പഥ സഞ്ചലനവും സമ്മേളനവും നടന്നു കുറിച്ചിത്താനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഥ സഞ്ചലനം ചെത്തിമറ്റം മാങ്ങാനം ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. ഗണവേഷ ധാരികളായ പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥസഞ്ചലനം കുറിച്ചിത്താനം കാരിപ്പടവത്ത് കാവ് ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി ട്രെയ്നര്‍ ശ്രീലത അനില്‍ അധ്യക്ഷയായിരുന്നു. RSS പ്രാന്ത കാര്യകാരി അംഗം S രാമനുണ്ണി പ്രഭാഷണം നടത്തി. കേസരി പ്രചരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. മണ്ഡല് കാര്യവാഹ് AN ബാബു സ്വാഗതവും രാജീവ് പുള്ളോലിക്കല്‍ കൃതജ്ഞതയും പറഞ്ഞു





0 അഭിപ്രായങ്ങള്‍