Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍



പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഒരുങ്ങുന്നു. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഇരുമ്പ്  തൂണുകള്‍ സ്ഥാപിച്ചു. കോണ്‍ക്രീറ്റ് ഉറച്ചശേഷം സിഗ്‌നല്‍ ലൈറ്റുകള്‍ ഘടിപ്പിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിരക്കിനനുസരിച്ച് ഗതാഗതം ക്രമീകരിക്കാനും ജംഗ്ഷനിലെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്‌ന്യൂസ് ഇന്ത്യ കമ്പനിക്കാണ് നിര്‍മാണച്ചുമതല. ആര്‍.വി., മഹാറാണി ജംഗ്ഷനുകളില്‍ സിഗ്‌നല്‍ സംവിധാനം നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തും. നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ സിഗ്‌നലുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സിഗ്‌നല്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍