Breaking...

9/recent/ticker-posts

Header Ads Widget

സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 18-ാമത് വാര്‍ഷികാഘോഷ സമ്മേളനം



സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 18-ാമത് വാര്‍ഷികാഘോഷ സമ്മേളനം കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ നടന്നു. കലാശ്രീ വിനോദ് ഇടമുളയുടെ നേതൃത്വത്തില്‍ മറ്റക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ ഓഫ് മ്യൂസിക്കിന്റെ കിടങ്ങൂര്‍, തച്ചിലങ്ങാട് ,പാദുവ ബ്രാഞ്ചുകളിലായി സംഗീത കലാ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പരിപാടികളുമായി മൂന്നുദിവസത്തെ വാര്‍ഷിക ആഘോഷങ്ങള്‍ക്കാണ് വിജയദശമി ദിനത്തില്‍ സമാപനമായത്. വാര്‍ഷിക സമ്മേളനം പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ പ്രണവം ശങ്കരന്‍ നമ്പൂതിരി  ഉദ്ഘാടനം  ചെയ്തു. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ v J രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. സോപാനം സ്‌കൂള്‍ ഡയറക്ടര്‍ വിനോദ് ഇടമുള സ്വാഗതമാശംസിച്ചു. വേലകളി ആശാന്‍ കിടങ്ങൂര്‍ നാരായണ കൈമളെ ഗുരുശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. മുന്‍ദേവസ്വം മാനേജര്‍ NPശ്യാംകുമാര്‍ , ഡോ ബിജു കേദാരത്തില്‍ , സുരേഷ് ശര്‍മ്മ , ബിനു എം.ബി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ദേവസ്വം സെകട്ടറി ശ്രീജിത് നമ്പൂതിരി കൃതജ്ഞതാ പ്രകാശനം നടത്തി. തുടര്‍ന്ന് പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത സദസ് നടന്നു. പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഓര്‍ഗന്‍ ഫ്‌ലൂട്ട് ഫ്യൂഷന്‍, സംഗീത സദസ്സ് നൃത്തശില്പം, ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി . സോപാനം സ്‌കൂളിന്റെ 18മത് വാര്‍ഷികാഘോഷങ്ങളും ഒന്‍പതാമത് തൃക്കിടങ്ങൂര്‍ സംഗീതോത്സവവും വിജയദശമി ദിനത്തിലെ വിവിധ സംഗീത പരിപാടികളോടെ സമാപിച്ചു .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍