Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രമന്ത്രി സുരേഷ് ഗോപി കിടങ്ങൂര്‍ ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍



കേന്ദ്രമന്ത്രി സുരേഷ് ഗോപി കിടങ്ങൂര്‍ ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . രാവിലെ ഒന്‍പതുമണി യോടെയാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ദേവസ്വം സെക്രട്ടറി ശ്രീജിത് നമ്പൂതിരിയും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം സുബ്രമണ്യ സ്വാമിയുടെ നടയില്‍ തൊഴുത് വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.  ചരിത്ര പ്രസിദ്ധമായ കൂത്തമ്പലവും സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഐതിഹ്യ പ്രസിദ്ധമായ കുറുന്തോട്ടിത്തൂണ്‍ കണ്ട ശേഷം  കൂത്തമ്പലത്തിന്റെ പ്രത്യേകതകള്‍ ചോദിച്ചറിഞ്ഞു. ദേവസ്വം സെക്രട്ടറി ശ്രീജിത്ത്  നമ്പൂതിരിയും ക്ഷേത്രഭാരവാഹികളും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പ്രത്യേകതകളും കൂത്തമ്പലത്തിന്റെ സവിശേഷതകളും സുരേഷ് ഗോപിയോട് വിശദീകരിച്ചു. കൂത്തമ്പലത്തിന്റെ പൗരാണികതയും പ്രത്യേകതകളും സംരക്ഷിച്ച് പരിപാലിക്കുന്നതിന് കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആചാരക്രമങ്ങളെ ക്കുറിച്ചും ഇക്കാര്യങ്ങളില്‍ ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായങ്ങളെക്കറിച്ചും സുരേഷ് ഗോപി ക്ഷേത്രഭാരവാഹികളോട്  ചോദിച്ചറിഞ്ഞു. ശാസ്താവിന്റെ നടയിലും കൃഷ്ണന്‍ കോവിലിലും ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രക്കടവും സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത് . സ്വകാര്യ സന്ദര്‍ശനമായിരുന്നുവെങ്കിലും സുരേഷ് ഗോപി ക്ഷേത്രാങ്കണത്തിലെത്തിയ വിവരമറിഞ്ഞ് നിരവധിയാളുകള്‍ എത്തിയിരുന്നു. 




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍