Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം രംഗോത്സവ് 2026 ന് തുടക്കം.



കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം രംഗോത്സവ് 2026 ന് തുടക്കം. കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മാര്‍ഗരറ്റ് യു.പി സ്‌കൂള്‍, സെന്റ്  മാത്യൂസ് എല്‍.പി സ്‌കൂള്‍, എന്നിവിടങ്ങളിലായി നവംബര്‍ 3 മുതല്‍ 6 വരെയാണ് കലോത്സവം നടക്കുന്നത്. 72 സ്‌കൂളുകളില്‍ നിന്നായി  3000ത്തില്‍ അധികം കലാപ്രതിഭകളാണ് കലോത്സവത്തില്‍  മാറ്റുരയ്ക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ജയ്‌മോന്‍ കരീമഠം കലോത്സവം ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സവിത ജോമോന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ തൂഫാന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരിക്കെതിരെ ആദ്യ കയ്യൊപ്പ് കാമ്പെയ്ന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് മാത്യു സ്വാഗതവും ഹെഡ്മിസ്ട്രസ്  ജോളി വി.കെ നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് പുതിയ കുന്നേല്‍ സ്വാഗതമാശംസിച്ചു.പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ ടോമി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശ റെജി, പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു രാജു, തോമസ് കോട്ടൂര്‍, തോമസ് ജോസഫ്, പിടിഎ പ്രസിഡണ്ട് വിനോദ് ചാമക്കാല,  പാഠ്യേതര  കമ്മിറ്റി കണ്‍വീനര്‍ അനീഷ് ഐ.എം ,  എച്ച്.എം ഫോറം സെക്രട്ടറി ജാന്‍സി ജോണ്‍ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 6 വെള്ളിയാഴ്ച ആറുമണിക്ക് സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍