Breaking...

9/recent/ticker-posts

Header Ads Widget

ജഡ്ജിക്കും തട്ടുകടക്കാരനും ഒരേ സ്ഥാനമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല



ജഡ്ജിക്കും തട്ടുകടക്കാരനും ഒരേ സ്ഥാനമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്  ജനങ്ങളുടെ പണം കൊള്ളയടിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ടയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ മേഖലയിലെ പൊതു ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഇടപെടുന്നതിന് വേണ്ടി ഉള്ള എല്ലാ സംവിധാനങ്ങളും ജീവനക്കാരും ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഓഫീസില്‍  സജ്ജീകരിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് എം.ജെ സെബാസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ സലീം ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ,ഡി.സി .സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് ഇല്യാസ് ,അഡ്വ.ജോമോന്‍ ഐക്കര ,പ്രകാശ് പുളിക്കന്‍ ,റോയി കപ്പലുമാക്കല്‍ ,ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.പി നാസര്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌ക്കറിയ ,യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മജു പുളിക്കന്‍ ,മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് കാരയ്ക്കാട് ,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍