രാമപുരം സബ്ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമഗ്ര വിവരങ്ങള്‍ അറിയാന്‍ ഉഴവൂര്‍ കോളേജ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് ശ്രദ്ധേയമായി. ഉഴവൂര്‍ OLL ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം 'സര്‍ജ്ജന'യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആപ്പിലൂടെ അറിയാന്‍ അവസരമൊരുക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫാണ് 'സര്‍ജ്ജന കണക്ട്' മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തത്.കലോത്സവവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഇനി ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ആപ്പ് കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു. സര്‍ജ്ജന കണക്ട്' മൊബൈല്‍ ആപ്പിലൂടെ മത്സരങ്ങളുടെ വിവരങ്ങള്‍, മത്സരഫലങ്ങള്‍ തുടങ്ങി. കലോത്സവവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം എളുപ്പത്തില്‍ അറിയാന്‍ കഴിഞ്ഞു.സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, അധ്യാപകരായ ക്യാപ്റ്റന്‍ ജയിസ് കുര്യന്, അനു തോമസ്, ആശ രാജു എന്നിവര്‍ മന്ത്രി മോന്‍സ് ജോസഫിന് ക്യു.ആര് കോഡ് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത് കലോത്സവ വേദികളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്യു.ആര്. കോഡ് ക്രമീകരിച്ചിരുന്നു.





0 അഭിപ്രായങ്ങള്‍