Breaking...

9/recent/ticker-posts

Header Ads Widget

ഡംപിംങ്ങ് കേന്ദ്രം വീണ്ടും തുറക്കുന്നതിന് അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ



ജനവാസമേഖലയായ കാനാട്ടുപാറയില്‍ ജനരോഷത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഡംപിംങ്ങ് കേന്ദ്രം  വീണ്ടും തുറക്കുന്നതിന് അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനം ഭരിച്ചിരുന്ന ഇടതുമുന്നണി സര്‍ക്കാരിനോട് കാനാട്ടുപാറയിലെ നിര്‍ദ്ദിഷ്ട ഡബ്ബിങ് കേന്ദ്രം മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഫുഡ് പാര്‍ക്ക്, കോള്‍ഡ് സ്റ്റോറേജ് എന്നിവക്ക് അനുയോജ്യമായ ഈ സ്ഥലത്ത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനും ഉത്തരവാദിത്തപ്പെട്ട നഗരസഭ ഭരിച്ചിരുന്ന പാര്‍ട്ടികളും ഇരട്ടത്താപ്പ് നയമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനം ഫലപ്രദമായി നിര്‍വഹിക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്.കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ MCF നിര്‍മ്മാണത്തിന് നല്‍കുന്ന പണം  ലാപ്‌സാക്കുന്നത് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്കിടയാക്കും. എല്‍.ഡി.എഫ് പിന്തുണയോടെ നഗരസഭ ഭരിക്കുന്നവര്‍ക്കുള്ള ഉത്തരവാദിത്തം അവര്‍  നിര്‍വഹിക്കുന്നതിനു പകരം ഒളിച്ചുകളി നടത്തുന്നതില്‍ അര്‍ത്ഥമില്ല. എം.എല്‍.എ എന്ന നിലയില്‍ മാലിന്യ സംസ്‌കരണത്തിന് തന്റെ പരിധിയിലുള്ള എല്ലാ സഹായവും രാഷ്ട്രീയം നോക്കാതെ നല്‍കാന്‍ തയ്യാറാണെന്നും കാനാട്ടുപാറയില്‍ ഡബ്ബിങ് ഗ്രൗണ്ടിന് താന്‍ എക്കാലവും എതിരായിരുന്നുവെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍