Breaking...

9/recent/ticker-posts

Header Ads Widget

സിഐടിയു സംസ്ഥാന സമ്മേളനത്തിനായി അക്ഷരനഗരി ഒരുങ്ങി.



സിഐടിയു സംസ്ഥാന സമ്മേളനത്തിനായി അക്ഷരനഗരി ഒരുങ്ങി. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നവംബര്‍ 6 മുതല്‍ 9 വരെ സമ്മേളനം നടക്കുന്നത്. 47 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍.പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വ്യാഴാഴ്ച രാവിലെ സമ്മേളന നഗരിയായ തിരുനക്കരയില്‍ ആരംഭിച്ച സാംസ്‌കാരികോത്സവം സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി VN വാസവനും നിര്‍വഹിച്ചു.. സെമിനാര്‍, കലാപരിപാടികള്‍  പ്രകടനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നവംബര്‍ 7 ന് മാമ്മന്‍ മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം CITU അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപന്‍സെന്‍  ഉദ്ഘാടനം ചെയ്യും. നവംബര്‍ 9 ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയെ തുടര്‍ന്ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള കപ്പി, കയര്‍, പതാക, കൊടിമര ജാഥകള്‍ നവംബര്‍ 6 ന് വൈകീട്ട് തിരുനക്കര  മൈതാനിയില്‍ എത്തിച്ചേരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍