Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു



കടപ്ലാമറ്റത്തിന്റെ സമഗ്രവികസനവും ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ ഭേദമെന്യേ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കടപ്ലാമറ്റം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് കടപ്ലാമറ്റം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  നമുക്കു ചുറ്റുമുള്ള കാരുണ്യം തേടുന്ന , സഹായമഭ്യര്‍ത്ഥിക്കുന്ന മനുഷ്യരെ സഹായിക്കുവാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റും KPCT പ്രസിഡന്റുമായ ജീന സിറിയക് അധ്യക്ഷയായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സാജു പാറയ്ക്കല്‍ സ്വാഗതമാശംസിച്ചു. KPCT രക്ഷാധികാരി ജോണി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. കടപ്‌ളാമറ്റം പള്ളി വികാരി ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ , SNDP യോഗം മീനച്ചില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് AD സജീവ്. വയലാ NSS കരയോഗം പ്രസിഡന്റ് R മധുസൂദനന്‍, എന്നിവര്‍ മെഡിക്കല്‍ സഹായ ഉപകരണ വിതരണം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബോണി കുര്യാക്കോസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ അല്‍ഫോന്‍സ ടിജോ,സുജാത അനില്‍കുമാര്‍ പഞ്ചായത്തംഗങ്ങളായ ഷാജി.ടി, സഖറിയാസ് ജോസഫ്, നീതു ഗോപി, ഡോണ്‍ സണ്ണി,ബേബി അപ്പച്ചന്‍, ഗംഗാദേവി TP, മേഴ്‌സി ജോണ്‍, ഷീജ ബേബി, വിവിധ രാഷ്ട്രീയ കകഷി പ്രതിനിധികളായ മാത്യു കുളിരാനി , ബേബി കൂടിയിരിപ്പില്‍,EK ഭാസി, വ്യപാരി വ്യവസായി സമിതി പ്രസിഡന്റ് സാബു സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു. KPCT സെക്രട്ടറി മനു ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി. KPCT യുടെ ജനസേവന പ്രവര്‍ത്തനങ്ങളായ ഫ്രീ ടു ടേക്ക് ഷോപ്പ്, ജോബ് വെബ് സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍