മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്. നാരായണന്റെ പ്രഥമ വിദ്യാലയമായ കുറിച്ചിത്താനം കെ.ആര് നാരായണന് ഗവ LP സ്കൂളില്‍ അദ്ദേഹത്തിന്റെ സ്മാരകമായി പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുമെന്ന് ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി മോന്‍സ് ജോസഫ്. കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഡോ കെ.ആര് നാരായണന്റെ പ്രഥമവിദ്യാലയം എന്നനിലയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് ആദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിച്ച് സ്കൂള്‍ കാംപസില്‍ സമഗ്ര നവീകരണം നടത്തും. കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക എത്രയായാലും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ബലക്ഷയമുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ് കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പട്ട് പഞ്ചായത്തും സ്കൂളധികൃതരും PTA യും വിവിധ സംഘടനകളും നിവേദനം നല്‍കിയിരുന്നു. ലാളിത്യവും വിനയവും ജീവിത ശൈലിയാക്കി നയതന്ത്ര രംഗത്തും ഭരണരംഗത്തും മികവുതെളിയിച്ച ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ കെ.ആര് നാരായണന് പഠിച്ച വിദ്യാലയം എന്ന നിലയില്‍ തലയുയര്‍ത്തി നില്ക്കാന് കഴിയുന്ന രീതിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി നിലവിലുള്ള കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് PWD യോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഡോ കെ.ആര്. നാരായണന്റെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ പരവര്‍ മഹാജന സഭയുടെ ആഭിമുഖ്യത്തില്‍ കുറിച്ചിത്താനം KR നാരായണന് ഗവ. LP സ്കൂളില്‍ നടന്ന അനുസമരണ സമ്മേളനത്തിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചത്.





0 അഭിപ്രായങ്ങള്‍