മായാജാലത്തിന്റെ മാന്ത്രിക ലോകത്തു നിന്നും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലോകത്തേക്കുള്ള യാത്രയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. 10 വയസ്സു മുതല്‍ 45 വര്‍ഷക്കാലം മജീഷ്യന്‍ എന്ന നിലയില്‍ ലോകമെമ്പാടും പ്രശസ്തി നേടിയ ഗോപിനാഥ് മുതുകാട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞാണ് കാരണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഇപ്പോള്‍ 123 കോടിയുടെ വലിയ ഒരു പ്രൊജക്ടിന്റെ പണിപ്പുരയിലാണ് മജീഷ്യന്‍. നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആക്ഷേപങ്ങളുന്നയിക്കുന്നതില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്നവരെ തിരിച്ചറിയണമെന്നും ഗോപിനാഥ മുതുകാട് പറയുന്നു. കടപ്ലാമറ്റത്ത് പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടന വേളയിലാണ് മുതുകാട് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.





0 അഭിപ്രായങ്ങള്‍