പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സപ്തദിന എന്‍.എസ്.എസ് ക്യാമ്പിന് സമാപനമായി. നവംബര്‍ 22 ന് ക്യാമ്പിന്റെ ഉദ്ഘാടനം എം.ജി. സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ടി. സി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.സമാപന സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ് സ്വാഗതം പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലവിനാ ഡോമിനിക് അധ്യക്ഷത വഹിച്ചു.പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ സമാപന സന്ദേശം നല്‍കി. പാലാ സെന്റ് തോമസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ജെയിംസ് അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.എന്‍. എസ്. എസ് വോളന്റീര്‍ സെക്രട്ടറി ദേവിശ്രീ എസ്,ക്യാമ്പ് ലീഡര്‍മാരായ എലിസബത്ത് ജോര്‍ജ്, ബ്ലെസ്സണ്‍ സി കുര്യന്‍,സിസ്റ്റര്‍ ബിസ്മി എ ബി എന്നിവരുടെ നേതൃത്വത്തിലും വിവിധ സേവന-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്നു.





0 അഭിപ്രായങ്ങള്‍