സിപിഎം കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍, സ്മാര്‍ട് ഫോണ്‍ വിതരണവും ദേശീയ ഹോമിയോപതി മെഡിക്കല്‍ അസസ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ കെആര്‍ ജനാര്‍ദ്ദനന്‍ നായര്‍ക്ക്സ്വീകരണവും സംഘടിപ്പിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എസ് അജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ജനാര്‍ദ്ദനന്‍ നായരെ വൈക്കം വിശ്വന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗം നടത്തിയ ഡോ ജനാര്‍ദ്ദനന്‍ നായര്‍ ആദ്യസ്മാര്‍ട്‌ഫോണ്‍ വിതരണവും നടത്തി. കോവിഡ് കെയര്‍ സെന്ററിലെ വോളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയംഗം പി.എന്‍ ബിനു, അയര്‍ക്കുന്നം ഏരിയ കമ്മറ്റിയംഗം ഇഎം ബിനു, കിടങ്ങൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments