രാമപുരം ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നേഴ്സിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വില്‍സന്റിന്റെ മകന്‍ ഷാരോണ്‍ ആണ് മരണമടഞ്ഞത്. കൂട്ടുകാരുമായി ഒന്നിച്ച് തോട്ടിലെത്തിയ ഷാരോണ്‍ തോട്ടില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍ പെടുകയായിരുന്നു. കൂട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഷാരോണിനെ കരയ്ക്ക് എത്തിച്ചത്. കരയ്ക്ക് കയറ്റിയപ്പോള്‍ ഷാരോണ്‍ മരിച്ചിരുന്നു.




0 Comments