ഏറ്റുമനൂര്‍ സര്‍വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ: വര്‍ക്കി ജോയി പൂവം നില്‍ക്കുന്നതില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ജോ. രജിസ്ട്രാര്‍ എന്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബാങ്ക് പ്രസിഡന്റ് വര്‍ക്കി ജോയി പൂവം നില്‍ക്കുന്നതില്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ അഡ്വ.പി.രാജിവ് ചിറയില്‍, സജി വള്ളോംകുന്നേല്‍ എന്നിവര്‍ എറ്റുമാനൂര്‍ പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു





0 Comments