Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരുതല്‍ കാരുണ്യ പദ്ധതിക്ക് തുടക്കമായി


അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരുതല്‍ കാരുണ്യ പദ്ധതിക്ക് തുടക്കമായി. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് വീടുകളില്‍ പരിചരണം സാധ്യമാകുന്ന കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജാന്‍സി ബാബു നിര്‍വഹിച്ചു പഞ്ചായത്ത് മെമ്പര്‍ മാത്തുകുട്ടി ആന്റണി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പര്‍ ശ്രീലതാ ജയന്‍, ബി എസ് എസ് നെഹ്‌റു മെമ്മോറിയല്‍ വായനശാല പ്രസിഡന്റ് ജോസഫ് ആന്റണി കൈമരപ്ലാക്കല്‍, അഡ്വക്കറ്റ് ടിപി പ്രദീപ്കുമാര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ മാം പുഴക്കല്‍, ലളിതമ്മാള്‍ കടമാന്‍തറയില്‍, സജിത അജി, ഇന്ദിരാ കെ എസ് എന്നിവര്‍ സംസാരിച്ചു. ലോഗോ പ്രകാശനം ജനമൈത്രി പോലീസ് ഓഫീസര്‍ പ്രശാന്ത് വി കെ നിര്‍വഹിച്ചു.



Post a Comment

0 Comments