Breaking...

9/recent/ticker-posts

Header Ads Widget

വെന്റിലേറ്റര്‍ സൗകര്യവും, വിദഗ്ധ പരിചരണവും ഉറപ്പാക്കുന്ന ആംബുലന്‍സ് സര്‍വ്വീസ് പാലായില്‍


വെന്റിലേറ്റര്‍ സൗകര്യവും, വിദഗ്ധ പരിചരണവും ഉറപ്പാക്കുന്ന ആംബുലന്‍സ് സര്‍വ്വീസ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദിയാസ്  ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എല്ലാവിധ ജീവന്‍ രക്ഷാ സംവിധാനങ്ങളും, ജിപിഎസ് ട്രാക്കിംഗ് സിസ്റ്റവും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും, പുതിയ ആംബുലന്‍സ് സര്‍വ്വീസിന്റെ പ്രത്യേകതയാണ്. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങില്‍ ഭരണങ്ങാനം പഞ്ചായത്തംഗം വിനോദ് വേരനാനി, ജോഷി പുതുമന, ഡോ. ആന്റണി ഇമ്മാനുവേല്‍, പ്രകാശ് വര്‍ഗ്ഗീസ്, ഷാഹില്‍ അഹമ്മദ്, എബി ജെ ജോസ്, നഗരസഭാംഗം ജിമ്മി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments