Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം നടന്നു


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ കിറ്റുകളുടെയും കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെയും വിതരണം നടന്നു. കോട്ടയം അതിരൂപത മെത്രാപൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന യോഗത്തില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍ റോസമ്മ സോണി എന്നവര്‍ പ്രസംഗിച്ചു.  കാത്തലിക് ഹെല്‍ത്ത് അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ചുകൊണ്ടാണ്്  175 ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക്  മാസ്‌ക്ക്, സാനിറ്റൈസര്‍, സോപ്പുകള്‍ എന്നിവ അടങ്ങുന്ന പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തത്.



Post a Comment

0 Comments