Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 10,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 10000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 100 ദിന കര്‍മ്മ പരിപാടിയിലൂടെ കോട്ടയം ജില്ലയില്‍ 752 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. ഏറ്റവമുധികം വീടുകള്‍ ഉദയാനാപുരം പഞ്ചായത്തിലാണ്. 247 വീടുകളാണ് ഉദയനാപുരം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷനിലൂടെ ജില്ലയില്‍ 9678 വീടുകളാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം വിജയകരമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അദ്ധ്യക്ഷയായും, ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ കണ്‍വീനറായുമുള്ള ഏകോപന സമിതി പ്രവര്‍ത്തിച്ചുവരുന്നു.



Post a Comment

0 Comments