ഏറ്റുമാനൂര്‍ ഗവണ്‍മെന്റ ഹൈസ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോത്ഘാടനം സെപ്റ്റംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. മുന്‍ എംഎല്‍എ അഡ്വ. കെ സുരേഷ് കുറുപ്പിന്റെ ആസ്ഥി വികസന ഫണ്ടില്‍നിന്നും അനുവദിച്ചിരുന്ന 4.25 കോടി രൂപ മുടക്കിയാണ് നിര്‍മ്മാണം നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അധ്യക്ഷയായിരിക്കും. തോമസ് ചാഴികാടന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് മുഖ്യഅതിഥി ആയിരിക്കും. ഏറ്റുമാനൂരില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഹെഡ് മാസ്റ്റര്‍ എം എം ക്ലമന്റ് , പി റ്റി എ പ്രസിഡന്റ് കെ തങ്കച്ചന്‍, അഡ്വ. സിബി വെട്ടൂര്‍, ഡോ. മുഹമ്മദ് സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments