എന്‍.സി.പി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഓഫീസിന്റ ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുസമീപം വിജയാബുക്ക്ഹൗസ് ബില്‍ഡിങ്സിലാണ് പുതിയ ഓഫീസ്. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മുരളി തകടിയേല്‍ അധ്യക്ഷതവഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് നട്ടാശ്ശേരി, നിയോജകമണ്ഡലം പ്രസിഡന്റ് മുരളിതകിടിയേല്‍, ജില്ലാജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍, ട്രഷറര്‍ കെ.എസ്. രഘുനാഥന്‍നായര്‍, ബ്ലോക്ക് ജനറല്‍സെക്രട്ടറിമാരായ ഷാജിതെള്ളകം, നാസര്‍ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments