ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ, സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാല കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നാമജപ യജ്ഞം നടത്തി. 81 ചിരാതുകള്‍ തെളിയിച്ചാണ് നാമജപ യജ്ഞം നടത്തിയത്. വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വി .നടരാജന്‍ യജ്ജം ഉത്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നാരായണന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സി .എസ് . നാരായണന്‍കുട്ടി, വിശ്വഹിന്ദു പരിഷത് കോട്ടയം വിഭാഗ് ജോയിന്റ് സെക്രട്ടറി കെ. ആര്‍.ഉണ്ണികൃഷ്ണന്‍, വേലന്‍ സൊസൈറ്റി ശാഖ പ്രസിഡന്റ് പി .പി . ബിജു, ഹിന്ദു ഐക്യ വേദി താലൂക്ക് വൈസ് പ്രസിഡന്റ് കെ. രാജഗോപാല്‍, പി .കെ സതീഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments