അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ആഘോഷം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം ഡിഇഒ കെ ബിന്ദു നിര്‍വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 22 കുട്ടികള്‍ക്കും 9 എപ്ല്‌സ് നേടിയ 9 കുട്ടികള്‍ക്കും മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ലിബിന്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം, പ്രിന്‍സിപ്പാള്‍ ജെയിംസ് കെ മാളിയേക്കല്‍ പിടിഎ മെമ്പര്‍ മഞ്ജു ജോര്‍ജ്, ട്രെസ്റ്റി ടോമി ചക്കാലക്കല്‍, സീനിയര്‍ അസിസ്റ്റന്റ് ജോമോള്‍ പി ജെ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവുംവിതരണം ചെയ്തു. രാജ്യ പുരസ്‌കാരം നേടിയ 9 വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ചു നടത്തിയ സെല്‍ഫി കോണ്ടെസ്റ്റ് ലെ വിജയികള്‍ക്കുള്ള സമ്മാനവും ചവിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോബി തോമസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബോബി ജെയിംസ് എന്നിവര്‍ സംസാരിച്ചു.





0 Comments