സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ലെന്നും. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതു സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേതെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
0 Comments