Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ്.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ്. കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ദേവസ്വംബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവാഭരണ കമ്മീഷണര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി  കമ്മീഷണര്‍,  ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഏറ്റുമാനൂര്‍ ദേവസ്വം മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  എന്നിവര്‍ക്കാണ് നോട്ടീസ.് രുദ്രാക്ഷ മാല നഷ്ടപ്പെട്ട വിവരം ഉന്നത അധികാരികളെ അറിയിക്കാത്തതിനാണ് നോട്ടീസ് നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഇന്ന് 23 ഗ്രാം തൂക്കമുള്ള മാല മോഷണം പോയതായി ദേവസ്വം വിജിലന്‍സ് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു




Post a Comment

0 Comments