Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് അപകടങ്ങള്‍ക്കു കാരണമാകുന്നത് ഒഴിവാക്കുവാന്‍ അടിയന്തര നടപടി


അതിരമ്പുഴ പഞ്ചായത്തിലെ ഉപ്പുപുര ജംഗ്ഷനില്‍ വെള്ളക്കെട്ട് മൂലം റോഡ് നശിക്കുന്നതും അപകടങ്ങള്‍ക്കും കാരണമാകുന്നത് ഒഴിവാക്കുവാന്‍ അടിയന്തര നടപടി സ്വീകരിച്ചു. ഏറ്റുമാനൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ അതിരമ്പുഴ പള്ളിക്ക് താഴെ ഭാഗത്ത് അപകട വളവിനോട്് ചേര്‍ന്ന ഭാഗത്താണ് വര്‍ഷങ്ങളായി വെള്ളക്കെട്ട് മൂലം അപകടം പതിവായിരുന്നത്്.  മന്ത്രി വി. എന്‍.വാസവന്‍ സ്ഥലത്തെത്തി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക്് നല്‍കുകയായിരുന്നു. ഓട നിര്‍മ്മിക്കുവാനും ഡ്രയിനേജ് സംവിധാനം ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോസ് രാജന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ രൂപേഷ് തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ബ്ലോക്ക് മെമ്പര്‍ ജയിംസ് കുര്യന്‍, വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ് പഞ്ചായത്ത് അംഗങ്ങളായ ജ്യൂസ് അഞ്ജലി, ജോഷി ഇലഞ്ഞി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



Post a Comment

0 Comments