പാലാ ബിഷപ്പിനെ കേരള കോണ്‍ഗ്രസ് നിലപാട് അറിയിച്ചതായി ജോസ് കെ മാണി. സാമൂഹ്യതിന്‍മയ്ക്കെതിരെയുള്ള ആഹ്വാനമാണ്പാലാ ബിഷപ് പ്രസംഗത്തില്‍ പറഞ്ഞത്. സമുദായത്തിന് നല്കിയ അവബോധമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഐ നിലപാടില്‍ പ്രതികരിക്കാന്‍ ജോസ്‌കെ മാണി തയാറായില്ല. ഇടതുപക്ഷത്തിനെ ശക്തിപ്പെടുത്തുകയാണ് എല്ലാ ഘടകകക്ഷികളുടെയും ഉത്തരവാദിത്വം. അതിനാണ് കേരള കാണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ അവസാനിച്ചതായും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.





0 Comments