ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി സയ്ദ് ഇബ്രാഹിം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. ബഹുഭൂരിപക്ഷം മുസ്ലീംകളും തീവ്രവാദത്തിനെതിരാണെന്ന് സയ്ദ് ഇബ്രാഹിം പറഞ്ഞു. രാജ്യ താത്പര്യത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാധാരണ മുസ്ലിങ്ങള്‍ ബിഷപ്പിന്റെ അഭിപ്രായത്തോട് യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, സുമിത് ജോര്‍ജ്ജ്, ജോസഫ് പടമാടന്‍, ഡെന്നി ജോസ്, മാഗി ഡോമിനിക്, രഞ്ജിത് പദ്മനാഭന്‍ തുടങ്ങിയവരും ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറിക്കൊപ്പം ബിഷപ്പിനെ സന്ദര്‍ശിച്ചു.





0 Comments