കോതനല്ലൂര്‍ റെയില്‍വേ ഗെയിറ്റിനു സമീപം നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവിന്ദ്രന്‍ , പഞ്ചായത്ത് അംഗം ബിനോയി ഇമ്മാനുവല്‍ എന്നിവര്‍ നേരിട്ടെത്തിയാണ് നിര്‍മാണം തടഞ്ഞത്. കെട്ടിട നിര്‍മ്മാണ ചട്ടത്തിനു വിരുദ്ധമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ഇരുവരും പറഞ്ഞു. ഏറ്റവും തിരക്കുള്ള റെയില്‍വേ ഗെയിറ്റിന് സമീപത്തായി നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനമാണ് തടഞ്ഞത്..





0 Comments